പ്രധാനമന്ത്രിക്ക് ആയുരാരോഗ്യം നേർന്ന് മോഹൻലാൽ; വൈറലായി ട്വീറ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദീർഘായുസ്സ് നേർന്ന് മോഹൻലാൽ. എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മോദിക്ക് ട്വീറ്റിലൂടെയാണ് മോഹൻലാൽ ആശംസകൾ നേർന്നത്. 

ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ. വരും വർഷങ്ങൾ ആരോഗ്യവും സന്തോഷവും നിറഞ്ഞതാവട്ടെ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. ട്വിറ്റർ ട്രെൻഡിങായ ഹാപ്പി ബർത്ത്ഡേ മോദി എന്ന ഹാഷ്ടാഗും അദ്ദേഹം ചേർത്തിട്ടുണ്ട്. പ്രധാനമന്ത്രിക്ക് സ്നേഹ സമ്മാനം നൽകുന്ന പഴയചിത്രം സഹിതമാണ് ട്വീറ്റ്.