മമ്മൂട്ടി എന്ന സ്നേഹം, പാഠം; നൂറിലേറെ പ്രമുഖരുടെ ഓര്‍മ: അപൂര്‍വ വിഡിയോ

mammootty-07
കടപ്പാട്; ഇൻസ്റ്റഗ്രാം
SHARE

മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് പിറന്നാൾ സ്നേഹം ചൊരിഞ്ഞ് അപൂര്‍വ വിഡിയോ. നിരന്തര പ്രയത്നവും കഴിവും കൈമുതലാക്കി സ്വയം വഴിവെട്ടിത്തെളിച്ച മമ്മൂട്ടിയെ സംവിധായകരും തിരക്കഥാകൃത്തുക്കളും സുഹൃത്തുക്കളും ഓർത്തെടുക്കുകയാണ് മമ്മൂട്ടി ടൈംസ് പുറത്തിറക്കിയ വിഡിയോയില്‍. തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ക്കൊപ്പം രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരും അദ്ദേഹത്തെ ഓര്‍ക്കുന്നു.

രാജ്യത്തെ ഏറ്റവും മികച്ച നടൻമാരുടെ പട്ടികയിൽ മമ്മൂട്ടിയുണ്ടെന്ന് ചിത്ര പറയുമ്പോൾ ആദ്യകാലത്തെ  തിരക്കും സിനിമയും മമ്മൂട്ടിക്കൊപ്പം ഇന്നും തുടരുകയാണെന്ന് സത്യരാജ് ഓര്‍ത്തെടുക്കുന്നു. പിറന്നാൾ ആഘോഷിക്കാത്ത ആളാണ് മമ്മൂട്ടിയെന്നാണ് എസ്എൻ സ്വാമി പറയുന്നത്. മമ്മൂട്ടിക്ക് പ്രായമായെന്ന് ഇനിയും വിശ്വസിക്കാനാവുന്നില്ല. എന്ത് മന്ത്രമാണ് ചെയ്യുന്നതെന്ന് വരെ താൻ ചോദിച്ചിട്ടുണ്ടെന്നും എസ്.എൻ സ്വാമി സ്നേഹത്തോടെ ഓർത്തെടുക്കുന്നു.  ഏറ്റവും പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് സെൽഫി വിഡിയോയിലൂടെ ശോഭനയും പിറന്നാൾ ആശംസ നേർന്നു. പ്രിയദര്‍ശന്‍, ആഷിഖ് അബു അടക്കം നീണ്ട നിരയുണ്ട് വിഡിയോയില്‍.

മലയാളത്തിന്റെ മഹാനടന് സ്നേഹത്തോടെ പിറന്നാൾ ആശംസിച്ചവരിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ചെന്നിത്തലയും ടിഎന്‍ പ്രതാപനും വരെയുണ്ട്. കൂടെവിടെ മുതൽ ഇന്നുവരെ ആദ്യത്തേതു പോലെ തന്നെ സ്നേഹത്തിൽ തുടരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് നടനും നിർമ്മാതാവുമായ പ്രേംപ്രകാശ് പറയുന്നു. സിനിമാ വിദ്യാർഥികൾക്ക് മമ്മൂട്ടി ഒരു പാഠപുസ്തകമാണെന്നും മലയാള സിനിമയുള്ളിടത്തോളം ഓർമ്മ നിലനിൽക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഞ്ജു വാര്യർ,ആർട്ടിസ്റ്റ് നമ്പൂതിരി, എൻ ശക്തൻ, രഞ്ജി പണിക്കർ,ജോബി ജോർജ്, എം.ബി രാജേഷ്, മമംത മോഹൻദാസ്, ബ്ലസി തുടങ്ങി സിനിമാ–സാമൂഹിക– രാഷ്ട്രീയ മേഖകളിലെ പ്രമുഖരെല്ലാം ആശംസകൾ നേർന്നിട്ടുണ്ട്. 

മമ്മൂട്ടി ടൈംസാണ് നൂറിലേറെ പ്രമുഖരുടെ ആശംസകൾ കോർത്തിണക്കി വിഡിയോ തയ്യാറാക്കിയത്. മലയാളത്തിന്റെ പ്രിയനടന്റെ അഭിനയ ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ വിഡിയോയിൽ ചേർത്തിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...