മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ട്വിറ്ററിൽ ചരിത്രം കുറിച്ച് മമ്മൂട്ടി ആരാധകർ. മോഹൻലാൽ ഫാൻസ് നേടിയ 4.9 മില്യൺ ട്വീറ്റ് എന്ന റെക്കോർഡാണ് ഇപ്പോൾ മറികടന്നതെന്നാണ് റിപ്പോര്‍ട്ട്. 10.17 മില്യൺ ട്വീറ്റുകളാണ് മമ്മൂട്ടി ആരാധകർ ഇതുവരെ തീർത്തത്. മലയാളത്തിലെ 5 മില്യൺ മുതൽ 10 മില്യൺ വരെ ട്വീറ് ചെയ്യപ്പെട്ട ആദ്യത്തെ ടാഗ് എന്ന നേട്ടവും ഇതിനൊപ്പം സ്വന്തമായി.
മഹേഷ് ബാബു, ചിരഞ്ജീവി, മോഹൻലാൽ എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെയും രാഷ്ട്രീയത്തിലെയും പ്രമുഖരെല്ലാം അദ്ദേഹത്തിന് ആശംസകളുമായി എത്തി. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ പിറന്നാൾ ആഘോഷമെന്നാണ് ആരാധകർ അവകാശപ്പെടുന്നത്.