mammootty-fan-album
മമ്മൂട്ടി അഭിനയിച്ച 35 ഓളം സിനിമാപേരുകളെ കൂട്ടിയിണക്കി ഗാനമൊരുക്കി കുടുംബം. പരോൾ എന്ന ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ച ഹർഷിത പിഷാരടിയും കുടുംബവുമാണ് ഈ ആൽബത്തിന് പിന്നിൽ. ഗാന രചന ഹർഷിതയുടെ അമ്മ സ്മിത പിഷാരടിയാണ് നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധായകനായ പിതാവ് ജയൻ പിഷാരടി കീബോർഡ് പ്രോഗ്രാമിംഗും ഓർക്കസ്ട്രേഷനും ഒരുക്കി.ദൃശ്യങ്ങളൊരുക്കിയത് പ്ലസ് വൺ വിദ്യാർത്ഥിയായ റിച്ചിൻ അജി സബാസ്റ്റ്യൻ കുഴിക്കാട് ആണ്. വിഡിയോ കാണാം.