'ദയവായി ഫോണിലെ കൊറോണാ സന്ദേശം ഒഴിവാക്കൂ'; സർക്കാരിനോട് ഷെയ്‍ൻ

ഷെയിൻ നിഗം

ഫോണ്‍ വിളിച്ചാല്‍ ആദ്യം കേള്‍ക്കുന്ന കോവിഡ് ബോധവല്‍ക്കരണ സന്ദേശം ദയവായി ഒഴിവാക്കൂ എന്ന് സർക്കാരിനോട് നടന്‍ ഷെയ്ന്‍ നിഗത്തിന്‍റെ അഭ്യര്‍ത്ഥന.  'സര്‍ക്കാരിന്റെ ശ്രദ്ധയിലേക്കാണ്' എന്ന തലക്കെട്ടോടെയാണ് ഷെയ്ന്‍റെ കുറിപ്പ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷെയിന്‍ നിഗം കുറിച്ചു.

ഷെയ്‍ന്റെ കുറിപ്പ്:

''സർക്കാരുകളുടെ ശ്രദ്ധയിലേക്കാണ്..

ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോൺ വിളിക്കുമ്പോൾ റെക്കോർഡ് ചെയ്‌തു വെച്ച സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാൻ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടൻ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു''.