അല്ലിയുടെ വീട്ടിൽ താമസിക്കണമെങ്കിൽ ഇങ്ങനാകണം; കത്ത് പങ്കുവെച്ച് സുപ്രിയ

മകളുടെ വിശേഷങ്ങൾ സമൂഹമാധ്യങ്ങളിലൂടെ അറിയിക്കാറുണ്ട് പൃഥ്വിരാജും സുപ്രിയയും. തനിക്കും പൃഥ്വിക്കും മകൾ മകൾ വീട്ടിൽ ഏർപ്പെടുത്തിയ നിബന്ധനകളാണ് ഏറ്റവുമൊടുവിൽ സുപ്രിയ പങ്കുവെച്ച അല്ലിയുടെ വിശേഷം. അല്ലിയുടെ വീട്ടിൽ താമസിക്കണമെങ്കിൽ മമ്മയും ഡാഡയും ചില നിയമങ്ങൾ പാലിച്ചേ പറ്റൂ എന്നാണ് അല്ലിക്കുട്ടിയുടെ കണ്ടീഷൻ.

ഫോൺ ഉപയോഗിക്കരുത്, വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കരുത് എന്നൊക്കെയാണ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുടെ ലിസ്റ്റിൽ ഉള്ളത്. എന്നെത്തന്നെ നോക്കിയിരിക്കണം, എന്നെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം എന്നൊക്കെയാണ് ചെയ്യേണ്ട കാര്യങ്ങള്‍. അല്ലിയുടെ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് സഹിതമാണ് സുപ്രിയ ഇക്കാര്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.