എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ സൂര്യയും വിജയും: മീര മിഥുൻ

surya-vijayn
SHARE

സ്വര്‍ണക്കടത്തു കേസിൽ തമിഴ് സിനിമാ മാഫിയ കുടുംബത്തിന് ബന്ധമുണ്ടെന്ന് ബിഗ് ബോസ് താരം മീര മിഥുൻ. ട്വിറ്ററിലൂടെയാണ് മീര കടുത്ത ആരോപണം ഉന്നയിച്ചിരിക്കുന്നത്. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ നടൻ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്നും കേരളത്തിലെ കള്ളക്കടത്ത് കേസിൽ സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുള്ളതായും നടി പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദികൾ സൂര്യയും വിജയ്‍യും ആയിരിക്കുമെന്നും മീര പറയുന്നു. 

മാത്രമല്ല, ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുന്നുവെന്നും ഇത്തരം കാര്യങ്ങൾ തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും മീര പറഞ്ഞു. നടി തൃഷയ്ക്കും നേരെയും നടി വിവാദപരാമർശം നടത്തുകയുണ്ടായി. തന്നെ വർഷങ്ങളായി വേട്ടയാടുകയാണ്, തനിക്ക് ലഭിക്കേണ്ട വേഷങ്ങൾ പലതും തൃഷ തട്ടിയെടുത്തതായും മീര ആരോപണങ്ങൾ ഉന്നയിക്കുന്നു.

സൂര്യയ്ക്കും വിജയ്ക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ ഇരുവരുടെയും ആരാധകർ മീരയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള അക്രമണത്തിന് പിന്നാലെയാണ് തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, അതിന്റെ പൂർണ ഉത്തരവാദികൾ സൂര്യയും വിജയുമായിരിക്കുമെന്ന് മീര ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...