മമ്മൂട്ടി ഫാൻസിന്റെ ചാർട്ടർ വിമാനം; ഓസ്‌ട്രേലിയ ടു കേരള; താരത്തോളം കരുതൽ

ഓസ്‌ട്രേലിയയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് കേരളത്തിലേക്ക് പ്രത്യേക വിമാനം ഒരുക്കി മമ്മൂട്ടി ആരാധകർ. മലയാളികൾ ഏറെയുള്ള പെർത്തിൽ നിന്നാണ് കൊച്ചിക്ക് ചാർട്ടേഡ് വിമാനം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ഘടകമാണ് ഈ തീരുമാനത്തിന് പിന്നിൽ. 

പ്രമുഖ എയർ ലൈൻസ് കമ്പനിയായ സിൽക്ക് എയർ വെയ്‌സും ഓസ്‌ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേൾഡ് ഇന്റർനാഷണലും ആയി ചേർന്നാണ് ഈ നീക്കം. മലയാളി അസോസിയേഷൻ ഓഫ് പെർത്തും പിന്തുണയുമായി രംഗത്തുണ്ട്. മലയാളികളെ നാട്ടിലെത്തിക്കാൻ ഇതാദ്യമായിട്ടാണ് ഒരു താരത്തിന്റെ ആരാധകർ പ്രത്യേക വിമാനം ഒരുക്കുന്നത്. ജൂലൈ 25 ന്  ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് പുറപ്പെടുന്ന വിമാനം അന്ന് രാത്രി പത്തു മണിയോടെ കൊച്ചിയിൽ എത്തും.  ടിക്കറ്റുകൾ ആവശ്യം ഉള്ളവർ +61410366089 നമ്പറിൽ വിളിച്ചു സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.