തടി കൂടുന്നത് എന്തുകൊണ്ടെന്ന് ആരും ചോദിക്കുന്നില്ല; പകരം...; തുറന്നുപറഞ്ഞ് നിത്യ

ജീവിതത്തിൽ പലപ്പോഴും ബോഡി ഷെയിമിങ് നേരിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് തെന്നിന്ത്യന്‍ താരം നിത്യ മേനോന്‍. എന്നാല്‍, താന്‍ അത് ഗൗനിക്കാറില്ലെന്നും താരം പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിത്യ മേനോന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

'പരിഹാസങ്ങള്‍ തീര്‍ച്ചയായും നമ്മളെ ബാധിക്കും. എന്നാല്‍, നമ്മളെക്കാള്‍ കുറവുകളുള്ളവരാണ് നമ്മളെ കളിയാക്കുന്നത് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്. അല്ലാത്തവര്‍ അതിന് മുതിരില്ല. നമ്മള്‍ വിജയങ്ങള്‍ നേടിയിട്ടുള്ളവരാണെന്നാണ് ഇതിലൂടെ മനസിലാക്കേണ്ടത്. വിജയത്തിന് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കുകയും വേണം'.  നിത്യ മേനോന്‍ പറഞ്ഞു.

എന്തുകൊണ്ടാണ് തടി കൂടുന്നതെന്ന് ആരും ആലോചിക്കില്ല. മറിച്ച് അവര്‍ സ്വന്തമായി ഊഹിക്കുകയാണ് ചെയ്യുന്നത്. നിരവധി കാര്യങ്ങള്‍ തടി കൂടുന്നതിന് പിന്നിലുണ്ടാവും. തടി കൂടുലുള്ള ഒരാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലോ? അതിനെക്കുറിച്ചൊന്നും ഈ പറയുന്നവര്‍ ചിന്തിക്കാത്ത നിരവധി കാരണങ്ങളുണ്ട്. വ്യക്തിപരമായി  പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാൻ വിശ്വസിക്കുന്നില്ല. നിങ്ങൾ ഇത് സ്വയം ചെയ്യുന്നു, മറികടക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ഞാൻ ഒരിക്കലും സംസാരിക്കുകയോ അഭിമുഖങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. ഇന്റസ്ട്രിയിലുള്ള ആളുകള്‍ എന്നെ നോക്കുന്ന രീതി എങ്ങനെയോ, എന്തോ ആവട്ടെ. അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല. എന്റെ കടമ ഞാന്‍ ചെയ്യുന്നു'. നിത്യ പറയുന്നു.