എന്റെ ആദ്യ കോവിഡ് ടെസ്റ്റ് അനുഭവം! വിഡിയോ പങ്കുവച്ച് നടി നിത്യ ദാസ്

തന്റെ ആദ്യ കോവിഡ് ടെസ്റ്റ് അനുഭവം വിഡിയോയായി പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി നിത്യ ദാസ്. താരത്തിനൊപ്പം മക്കളെയും വിഡിയോയിൽ കാണാം.

വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അരവിന്ദ് സിങാണ് നിത്യയുടെ ഭ‍ർത്താവ്. നൈന, നമൻ എന്നിവരാണ് മക്കള്‍. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയുമൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ നിത്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.