‘ഒരു ആത്മീയ ഉണർവുണ്ടല്ലോ...’; ചുരുളിയുടെ ചുരുളഴിച്ച് ലിജോ; വിഡിയോ

lijo-new
SHARE

ജെല്ലിക്കെട്ടിന് പിന്നാലെ വീണ്ടും മലയാള സിനിമാലോകത്തെ അമ്പരപ്പിച്ച് ലിജോ ജോസ് പെല്ലിശേരിയുടെ ‘ചുരുളി’ സിനിമയുടെ ട്രെയിലർ. കഥ പറയുന്ന രീതിയിലെ കൗതുകവും ആകാംക്ഷയും നിറച്ച് തന്നെയാണ്  ചുരുളിയുടെയും ചുരുളഴിക്കുന്നത്. മേക്കിങിലെ വിസ്മയം ഇത്തവണയും ഒരുപടി മുകളിൽ എന്ന് ആദ്യ മിനിറ്റിൽ തന്നെ സിനിമാപ്രേമികൾ വിധിയെഴുതുന്നു. ചെമ്പൻ വിനോദ്, ജോജു ജോർജ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തുന്നത്. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...