ഇന്നും ചിരിപ്പിക്കുന്ന മിന്നൽ പ്രതാപൻ; പിന്നിലെ ട്വിസ്റ്റിന്‍റെ കഥ: വിഡിയോ

minnal-prathapan-suresh-gopi
SHARE

‘വെള്ളത്തിൽ പോയെന്ന് കരുതി മിന്നൽ പ്രതാപന്റെ വീര്യമൊന്നും ചോർന്നുപോയിട്ടില്ലെടാ..’ വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചിരിപ്പിക്കുന്ന സുരേഷ്ഗോപിയുടെ പൊലീസ് വേഷം. മനു അങ്കിൾ എന്ന സിനിമയിലെ മിന്നൽ പ്രതാപൻ എന്ന ഇടിവെട്ട് പൊലീസുകാരൻ. കാക്കിയിട്ടവന്റെ നേരെ കയ്യോങ്ങിയാൽ തനിക്ക് നോവില്ലെന്ന് രോഷം കൊള്ളുന്ന, ‘ഫ.. പുല്ലേ..’ എന്ന് പൊട്ടിത്തെറിക്കുന്ന, നെടുനീളൻ ഡയലോഗുകൾ മനപാഠമാക്കി പറയുന്ന സുരേഷ്ഗോപി, മിന്നലായി എത്തിയതിന്റെ പിന്നിലും ഒരു അപൂർവ കഥയുണ്ട്.

‘മമ്മൂട്ടിയും കുറച്ച് കുട്ടികളുമുള്ള ഒരു സിനിമ. അതിലേക്ക് മോഹൻലാലും സുരേഷ്ഗോപിയും എത്തിയതോടെ ചിത്രം മൾട്ടി സ്റ്റാറായി. ജഗതി ശ്രീകുമാറിന് വച്ചിരുന്ന വേഷമാണ് സുരേഷ്ഗോപിയുടെ കയ്യിൽ എത്തുന്നത്. അതും അവിചാരിതമായി. കൊല്ലം അഡ്വന്‍ജര്‍ പാർക്കിൽ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണം. മമ്മൂട്ടി അടക്കം വലിയ താരനിര. പാർക്കിൽ ചിത്രീകരണത്തിനുള്ള അനുമതി തീരാറായി. പക്ഷേ ജഗതിക്ക് എത്താൻ കഴിയാത്ത ഒരു അവസ്ഥ വന്നു. എന്തുചെയ്യും എന്നാലോചിച്ച് നിൽക്കുമ്പോഴാണ് കൊല്ലത്ത് തന്നെയുണ്ടായിരുന്ന സുരേഷ്ഗോപി അവിടെ എത്തുന്നത്.

അണിയറപ്രവർത്തകരെ കൊല്ലത്തെ തറവാട്ടിലേക്ക് ഭക്ഷണത്തിന് ക്ഷണിക്കാനാണ് അദ്ദേഹം എത്തിയത്. അപ്പോഴാണ് സംവിധായകൻ ഡെന്നീസ് ജോസഫിന്റെ ചോദ്യം. ഇന്ന് ഫ്രീയാണോ. അതേ എന്ന് സുരേഷ്ഗോപിയുടെ മറുപടി. നാളെയോ. ഈ ഒരാഴ്ച ഫ്രീയാണെന്ന് സുരേഷ്ഗോപി വീണ്ടും പറഞ്ഞു. ഇതോടെ 15 മിനിറ്റ് കൊണ്ട് മിന്നൽ പ്രതാപനായി അദ്ദേഹം മാറി. ഡെന്നീസ് ജോസഫ് തന്നെയാണ് ഈ അപൂർവസംഭവം മുൻപ് ഒരു അഭിമുഖത്തിൽ പങ്കുവച്ചത്. 

പിന്നീട് ഉശിരൻ പൊലീസ് വേഷങ്ങളിൽ അദ്ദേഹം കസറിയപ്പോഴും ഈ വേഷം മാത്രം വേറിട്ട് നിന്നു. അത് അന്നും ഇന്നും ചിരിപ്പിച്ച് മുന്നേറുന്നു. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...