ശരീരം, സൗന്ദര്യം, പാരമ്പര്യം; ഒന്നും മാറിയിട്ടില്ല; എന്നോട് അവഗണന: അപ്പാനി ശരത്ത്; വിഡിയോ

അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് ചുരുങ്ങിയ കാലംകൊണ്ട് തമിഴിലടക്കം പ്രേക്ഷകപ്രീതി നേടിയെടുത്ത താരമാണ് അപ്പാനി ശരത്ത്. ആദ്യ ചിത്രത്തിലെ 'അപ്പാനി രവി' എന്ന മാസ് വില്ലനിലൂടെ അവര്‍ഡുകളും പ്രശംസകളും മാത്രമല്ല ആ കഥാപാത്രത്തിന്‍റെ പേര് തന്നെ ശരത്തിനൊപ്പം കൂടി. 

നായകനായും വില്ലനായുമൊക്കെ സ്ക്രീനിൽ തിളങ്ങുമ്പോഴും തന്നെ അംഗീകരിക്കാൻ പലർക്കും സാധിക്കുന്നില്ലെന്ന് ശരത്ത് പറഞ്ഞു. നായക സങ്കൽപങ്ങൾ മാറിയിട്ടില്ലെന്നും ഇപ്പോഴും കളിയാക്കലുകളും അവഗണനയും നേരിടുന്നുണ്ടെന്നും മനോരമന്യൂസ് ഡോട്ട്കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ താരം മനസ്സ് തുറന്നു. സിനിമയുടെ വിജയത്തിനായി ഏതറ്റംവരെയും പോകുമെന്നും ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ 'ലവ് എഫ്എം' എന്ന ചിത്രത്തിനുവേണ്ടിപ്പോലും പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങിയിരുന്നതായും അപ്പാനി ശരത്ത് വെളിപ്പെടുത്തി. വിഡിയോ കാണാം.