ഫസ്റ്റോ അതോ സെക്കൻഡോ; നവ്യയോട് കുമ്പളങ്ങിയിലെ ചേട്ടൻ; ചിരി

ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് നവ്യ നായർ. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ സിനിമയുടെ ഷൂട്ടിങിനായി കുമ്പളങ്ങിയിൽ എത്തിയതായിരുന്നു താരം.  ചിത്രീകരണത്തിനിെടയാണ് ലൊക്കേഷനിലെത്തിയ ഒരു ചേട്ടനെ നവ്യ കാണുന്നത്. തന്നെ പരിചയപ്പെടാൻ വന്നതാണെന്ന ചിന്തയിൽ അടുത്ത വന്ന നവ്യയോട് ചേട്ടന്റെ ചോദ്യം, ‘മോളേ പേരെന്താ’. നവ്യയ്ക്ക് അത് വലിയ അദ്ഭുതമായിരുന്നില്ല. ‘നവ്യ നായർ’ എന്ന് നടി പേര് പറഞ്ഞു. പക്ഷേ ചേട്ടന്റെ അടുത്ത ചോദ്യം നടിയെ ഞെട്ടിച്ചു. ചേട്ടനൊപ്പം നിൽക്കുന്നൊരു സെല്‍ഫി പങ്കുവച്ചതിനു ശേഷം നവ്യ തന്നെയാണ് രസകരമായ ഈ കൂടിക്കാഴ്ചയുടെ കഥ പ്രേക്ഷകരോട് പറഞ്ഞത്.

നവ്യയുടെ കുറിപ്പ്:

''ചേട്ടൻ:മോളേ പേരെന്താ ..

ഞാന്‍: നവ്യാ നായര്‍

ചേട്ടന്‍: നവ്യാ നായര്‍ ഫസ്റ്റോ അതോ സെക്കൻഡ് വല്ലോരും വന്നോ ..

ഞാന്‍: ഇല്ല ചേട്ടാ ഞാന്‍ പഴയ അതേ ആള് തന്നയാ .. (മര്യാദയ്ക്ക് കണ്ണട മാറ്റി) ചേട്ടനും എനിയ്ക്കും ആനന്ദം .. ഞാന്‍ സെല്‍ഫിയെടുത്തു...''

ആറുവർഷങ്ങൾക്കു ശേഷം നവ്യ നായികാവേഷത്തിലെത്തുന്ന ചിത്രമാണ് ഒരുത്തി.