സ്ത്രീ ജീവിത‌വുമായി ഒരു സിനിമ; ഇടവേളയ്ക്ക് ശേഷം വിനയ പ്രസാദ്

vinaya
SHARE

ചെറിയ ഇടവേളയ്ക്കുശേഷം മലയാളത്തിലേക്കു തിരിച്ചുവരികയാണ് നടി വിനയ പ്രസാദ്. നവാഗതനായ  കെ.കെ മേനോന്‍ സംവിധാനം ചെയ്യുന്ന  അടുക്കളയില്‍ പണിയുണ്ടെന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെയാണ് വിനയപ്രസാദ്  അവതരിപ്പിക്കുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് വിനയ.

സ്ത്രീ സീരിയലിലൂടെ  മലയാളി കുടുംബങ്ങള്‍ക്കു പ്രിയങ്കരിയായ വിനയപ്രസാദ് മധുരരജയ്ക്കുശേഷം മലയാളത്തിലെത്തുന്ന ചിത്രമാണ് അടുക്കളയില്‍ പണിയുണ്ട്. യഥാര്‍ത്ഥ സ്ത്രീ ജീവിതത്തെ വരച്ചുകാട്ടുന്ന ചിത്രമെന്ന് നടി

2018 ല്‍  ചിത്രീകരണം തുടങ്ങിയ സിനിമ വിവിധ കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. വടക്കന്‍ കേരളത്തിന്റെ ഗ്രാമീണത നിറഞ്ഞുനില്‍ക്കുന്ന ചിത്രമെന്നും വിനയ പ്രസാദ് ഉറപ്പുനല്‍കുന്നു. മഴവില്‍ മനോരമയിലെ ഡി4ഡാന്‍സിലൂെട സിനിമയിലെത്തിയ രാഹുല്‍ രവിയാണ് നായകന്‍. 

ഗള്‍ഫില്‍ പരസ്യചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന കെ.കെ മേനോന്‍  തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍  സോണിയ അഗര്‍വാള്‍, സജിത ബേട്ടി  നിയാസ് ,അരിസ്റ്റോ സുരേഷ് തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം അടുത്ത മാസം ആദ്യം തിയേറ്ററുകളിലെത്തും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...