'എനിക്കേറ്റവും പ്രിയപ്പെട്ട ചിരി’; പ്രിയങ്കയുടെ അസാന്നിധ്യത്തിൽ നിക്; ചിത്രം

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും.  ഇപ്പോൾ അതിമനോഹരമായൊരു പ്രണയചിത്രം പങ്കുവച്ച് ഭാര്യയോട് തനിക്കുള്ള തീവ്രമായ സ്നേഹം പറയുകയാണ് നിക് ജോനാസ്. സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനായി പ്രിയങ്ക ചോപ്ര സ്വിറ്റ്സർ ലാന്റിലേക്കു പോയതിനു തൊട്ടു പിന്നാലെയായിരുന്നു മനോഹരമായ പ്രണയചിത്രം പങ്കുവച്ചു കൊണ്ടുള്ള നിക് ജോനാസിന്റെ പോസ്റ്റ്. ‘എനിക്കേറ്റവും പ്രിയപ്പെട്ട ചിരി’ എന്ന കുറിപ്പോടെയാണ് നിക് ഫോട്ടോ പങ്കുവച്ചത്. 

നിക് ജോനാസ് ചിത്രം പങ്കുവച്ചതോടെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രിയങ്കയുടെ അസാന്നിധ്യം നിക്കിനെ ദുഃഖിതനാക്കുന്നു എന്നാണ് ആരാധകരുടെ തമാശരൂപേണയുള്ള കമന്റുകൾ. ‘ക്യൂട്ടസ്റ്റ് കപ്പിൾ’ എന്നാണു ചിലർ പറയുന്നത്. എന്നും ഇങ്ങനെ സ്നേഹത്തോടെ തുടരാൻ കഴിയട്ടെ എന്നു പലരും ആശംസിക്കുകയും ചെയ്തു. 

ജോനാസ് സഹോദരൻമാരുടെ ഏറ്റവും പുതിയ ആൽബമായ ‘വാട്ട് എ മാൻ ഗോട്ട ഡൂ’വില്‍ നിന്നുള്ള ചിത്രമാണ് നിക് ജോനാസ് പങ്കുവച്ചത്. നിക്കിനും പ്രിയങ്കയ്ക്കുമൊപ്പം ജോജോനാസ്, കെവിൻ ജോനാസ് എന്നിവരും അവരുടെ ഭാര്യമാരായ സോഫി ടർണറും, ഡാനിയൽ ജോനാസും ആൽബത്തിൽ എത്തുന്നുണ്ട്