വിവാഹശേഷം ഫഹദും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ട്രാൻസിലെ ആദ്യഗാനം പുറത്ത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി. ചിത്രത്തിന്റെ പോസ്റ്റർ വലിയ തരത്തിലാണ് ഏറ്റെടുത്തത്. ഇപ്പോൾ ആദ്യഗാനവും. ചുണ്ടിൽ എരിയുന്ന പുകച്ചുരുളും മാസ്മരിക ഭാവവുമായാണ് ഗാനത്തിൻ നസ്രിയയെ കാണാനാകുക. മലയാളം–ഹിന്ദി ഭാഷയിലുള്ള വരികളാണ് ഗാനത്തിലുള്ളത്. ഭ്രമിപ്പിക്കുന്ന ദൃശ്യങ്ങളും. എന്തായാലും പാട്ട് കേട്ടവർ ഒടുക്കം ട്രാൻസിലെത്തും.
ഫെബ്രുവരി 14ന് തിയേറ്ററില്‍ എത്തുന്ന ട്രാന്‍സിന്റെ ടൈറ്റില്‍ ട്രാക്ക് ഒരുക്കുന്നത് വിനായകനാണ്. കമ്മട്ടിപ്പാടത്തിലെ പുഴുപുലികള്‍.. എന്ന ഹിറ്റ് ട്രാക്കിനു ശേഷം വിനായകന് സംഗീതം നിര്‍വഹിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.’പ്രമുഖ സംഗീത സംവിധായകനായ റെക്സ് വിജയന്റെ സഹോദരന് ജാക്സണ് വിജയന്, സംഗീത സംവിധായകനായി ’ട്രാന്‍സി’ല്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ചിത്രത്തില്‍ അഞ്ച് ഗാനങ്ങളാണ് .വിനായക് ശശികുമാര്‍ ഗാനരചന നിര്‍വഹിക്കുന്നു. ജാക്സണ് വിജയനൊപ്പം സുഷിന് ശ്യാമും പശ്ചാത്തല സംഗീതം ഒരുക്കുന്നുണ്ട്.