കൈദി സംവിധായകന്റെ പുതിയ ചിത്രം; നായകൻ രജനി; നിർമാണം കമൽഹാസൻ?

തമിഴ് സിനിമാലോകവും രാഷ്ട്രീയവും ഒരുപോലെ ആകാംക്ഷയിലാണ്. കൈദി എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിൽ  രജനികാന്ത് നായകനായി എത്തുമ്പോൾ ആ സിനിമ നിർമിക്കുന്നത് കമൽഹാസനാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. തലൈവർ രജനികാന്തിന്റെ 169 ാമത്തെ ചിത്രമാകും  ഇത്. കമലിന്റെ രാജ് കമൽ ഫിലിംസിന്റെ ബാനറിലാകും ഇൗ സിനിമ  നിർമിക്കുക എന്ന തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. 

കമൽ ആരാധകൻ കൂടിയായ ലോകേഷ് ഇൗ സിനിമയിൽ അദ്ദേഹത്തെ നായകനാക്കണം എന്നാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇൗ വേഷം തന്നെക്കാൾ നന്നായി ചെയ്യാൻ കഴിയുന്നത് രജനിക്കാണെന്ന് കമൽ തന്നെ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. കഥ കേട്ട രജനി പൂർണ സമ്മതം അറിയിച്ചതായും പറയുന്നു. രജനികാന്ത് ഇപ്പോൾ ശിവ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിച്ചു വരികയാണ്. ലോകേഷ് വിജയ് നായകനാകുന്ന മാസ്റ്ററിന്റെ ഷൂട്ടിങിലാണ്. ഇതിന് ശേഷമാകും തമിഴകം കാത്തിരിക്കുന്ന സിനിമയുടെ പ്രഖ്യാപനം ഉണ്ടാവുക.

കമൽ-രജനി കൂട്ടുകെട്ട് രാഷ്ട്രീയത്തിൽ എങ്ങനെ പ്രതിഫലിക്കും എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.