നവാഗത സംവിധായകന്റെ ആദ്യ ചിത്രം 'മോപ്പാള' മേളയിലേക്ക്; നിറകയ്യടി

നവാഗത സംവിധായകനും കാസര്‍കോട് സ്വദേശിയുമായ സന്തോഷ് പുതുക്കുന്നിന്റെ മോപ്പാള എന്ന സിനിമ ഇംഗ്ലണ്ടിലെ ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്സ് ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  നടന്‍ സന്തോഷ് കീഴാറ്റൂരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.  

വ്യത്യസ്ത ജാതിയില്‍ പെട്ട മാതാപിതാക്കളുടെ മകനായി ജനിച്ച ദേവനന്ദു എന്ന പന്ത്രണ്ടുവയസുകാരന് സമൂഹത്തില്‍ നിന്ന് നേരിടേണ്ടിവരുന്ന ദുരവസ്ഥ പ്രമേയമായി അവതരിപ്പിക്കുന്ന ചിത്രമാണ് മോപ്പാള. ദേവുനന്ദുവിന്റെ വല്യചഛനും തെയ്യം കലാകാരനുമായിട്ടാണ് സന്തോഷ് കീഴാറ്റൂര്‍ ചിത്രത്തിലെത്തുന്നത്. ഒരേ ജാതിയില്‍ അല്ലാത്തതുകൊണ്ടുത്തന്നെ ദേവനന്ദുവിന് തെയ്യം കെട്ടാന്‍ സമൂഹം അനുവദിക്കുന്നില്ല. ഒടുവില്‍ സമൂഹത്തിന്റെ ഇൗ ദുരവസ്ഥയില്‍ മനംമടുത്ത് തെയ്യക്കോലം കെട്ടുന്നത് അവസാനിപ്പിക്കുകയാണ് അവന്റെ കുടുംബം. 

നീലേശ്വരം രാജാസ് ൈഹസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദനാണ് ചിത്രത്തില്‍ ദേവനന്ദുവായി എത്തുന്നത്.  ആദ്യമായി സംവിധാനം ചെയ്ത ചിത്രം തന്നെ ഇത്രയും വലിയ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ സന്തോഷ് പുതുക്കുന്ന് കാസര്‍കോട് സ്വദേശി കെ,എന്‍ ബേത്തൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ഫെബ്രുവരിയിലാണ് ഫസ്റ്റം ടൈം ഫിലിം മേക്കേഴ്സ് ചലചിത്രമേള നടക്കുന്നത്. അതിനുശേഷമായിരിക്കും ചിത്രം കേരളത്തിലടക്കം റീലീസ് ചെയ്യുക