'മഹാനടി' യായി കീർത്തി; ദേശീയ അവാർഡ് ഏറ്റുവാങ്ങി; കയ്യടിച്ച് അച്ഛനമ്മമാർ; ചിത്രങ്ങൾ

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ തിളങ്ങി ജോജു ജോർജും കീർത്തി സുരേഷും. ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്കാര ജോതാക്കൾക്ക് അവാർഡ് സമ്മാനിച്ചു.

'മഹാനടി' എന്നചിത്രത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷ് ഏറ്റുവാങ്ങിയത്.അച്ഛൻ സുരേഷ് കുമാറും അമ്മ മേനകയും സഹോദരി രേവതി സുരേഷും ചടങ്ങിൽ സന്നിഹിതരായിരുന്നു.  ജോസഫ്' സിനിമയിലെ പ്രകടനത്തിനായിരുന്നു ജോജുവിന് ദേശീയ (പ്രത്യേക പരാമർശം) പുരസ്കാരം. 

നടൻമാരായ അക്ഷയ് കുമാർ, വിക്കി കൗശൽ, സംവിധായകൻ ആദിത്യ ധർ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി. അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ കാണാം: