ദേശീയ ചലച്ചിത്ര പുരസ്കാരം നാളെ പ്രഖ്യാപിക്കും

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. 68–ാമത് പുരസ്കാരങ്ങളാണ് വൈകിട്ട് 4ന് പ്രഖ്യാപിക്കുന്നത്. അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായേക്കും. സുററൈ പോട്രിലെ പ്രകടനത്തിന് അപര്‍ണ ബാലമുരളി മികച്ച നടിയായി പരിഗണനയിലുണ്ട്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ബിജുമേനോനെ മികച്ച സഹനടനായി പരിഗണിക്കുന്നു. മികച്ച ശബ്ദലേഖനത്തിനുളള പുരസ്കാരത്തിന് ‘മാലിക്കും’ പരിഗണനയില്‍.