സിങ്ക് സൗണ്ടിനുളള പുരസ്കാരം ഡബ് ചെയ്ത ചിത്രത്തിന്; വിമർശിച്ച് റസൂല്‍ പൂക്കുട്ടി

ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിനെതിരെ ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. സിങ്ക് സൗണ്ടിനുളള പുരസ്കാരം നല്‍കിയത് ഡബ് ചെയ്ത ചിത്രത്തിനെന്നാണ് ആരോപണം. കന്നഡചിത്രമായ ‘ദൊള്ളു’ വിലൂടെ പുരസ്കാരം നേടിയത് മലയാളിയായ ജോബിന്‍ ജയനാണ്. വീഴ്ച ആരോപിച്ച് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനറായ നിതിന്‍ ലൂക്കോസും രംഗത്തെത്തി. ചിത്രത്തില്‍ സിങ്ക് സൗണ്ട് ചെയ്തിട്ടില്ലെന്ന് നിതിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ജൂറിക്ക് പിശകുപറ്റിയതാകാമെന്ന് ജോബിനും പറഞ്ഞു.