മാമാങ്കം തിയേറ്ററുകളിൽ; ആവേശക്കൊടുമുടിയിൽ ആരാധകർ

മമ്മൂട്ടിയുടെ മാമാങ്കം തിയറ്ററുകളിലെത്തി. ഉൽസവ തിമിർപ്പിലാണ് പ്രേക്ഷകർ ചിത്രം സ്വീകരിച്ചത്. തൃശൂർ രാഗം തിയറ്ററിൽ അതിരാവിലെ തന്നെ പ്രേക്ഷകർ കാവടിയാട്ടവും ചെണ്ടമേളവുമായി അണിനിരന്നു. ആഘോഷം കൊടുമ്പിരി കൊണ്ടു നിൽക്കുന്നതിനിടെ സിനിമയുടെ അണിയറ പ്രവർത്തകർ എത്തി. സംവിധായകൻ പത്മകുമാറിനും അഭിനേതാക്കൾക്കും ആരാധകർ ഹൃദ്യമായ വരവേൽപ്പ് നൽകി. ഭദ്രദീപം തെളിയിച്ച ശേഷം ആദ്യ ഷോ തുടങ്ങി. 

ആദ്യ രംഗം തന്നെ യുദ്ധമായിരുന്നു. നടൻ മമ്മൂട്ടിയുടെ വരവ് ആരാധകർ ആഘോഷമാക്കി. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 45 രാജ്യങ്ങളിലാണ് സിനിമ റിലീസ് ചെയ്തത്. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം വരും ദിവസങ്ങളിൽ തിയറ്ററുകളിൽ ആഘോഷം തീർക്കും.