വീണ്ടും മഞ്ജുവിന്റെ വൈറൽ ഡാൻസ്; ഇത്തവണ ഒപ്പം അനുശ്രീ; വിഡിയോ

തേവര സേക്രട്ട് ഹാർട്ട് കോളജിൽ വിദ്യാർഥിനികൾക്കൊപ്പം ചെയ്ത ഡാൻസിനു പിന്നാലെ വീണ്ടും വൈറലായി മഞ്ജു വാര്യയുടെ വൈറൽ ഡാൻസ്.  ഇത്തവണ ഇത്തവണ വേദി കോട്ടയം സിഎംഎസ് കോളജ് ആണ്, ഒപ്പമുണ്ടായിരുന്നത് അനുശ്രീയും. 'പ്രതി പൂവൻ കോഴി' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇരുവരും സിഎംഎസ് കോളജിലെത്തിയത്. വിദ്യാർഥികൾക്കൊപ്പം ചുവടു വയ്ക്കുന്നതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.  

കഴിഞ്ഞയാഴ്ച തേവര സേക്രട്ട് ഹാർട്ട് കോളജിൽ യൂണിയൻ ആഘോഷ പരിപാടിയിൽ അതിഥിയായെത്തിയപ്പോഴും മഞ്ജു വാര്യർ വേദിയിൽ വിദ്യാർഥികൾക്കൊപ്പം ചുവടു വച്ചിരുന്നു. പ്രിയ താരത്തിന്റെ ഡാൻസ് വിഡിയോ നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

വിദ്യാർഥികൾക്കൊപ്പം ആവേശത്തോടെ ഡാൻസ് ചെയ്ത മഞ്ജുവിന്റെ വിഡിയോ നിരവധി പേരാണ് പങ്കു വച്ചത്. തന്റെ തന്നെ സിനിമയിലെ ഗാനങ്ങൾ കോർത്തിണക്കി വിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത പരിപാടിയിൽ അവസാനം മഞ്ജുവും ചുവടു വയ്ക്കുകയായിരുന്നു. പുതിയ വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.