പ്രണവ് മോഹൻലാലിന് മൂന്നാംവരവ്; ‘ഹൃദയം’ ഒരുക്കുന്നത് വിനീത്; നായിക കല്യാണി

pranav-vineeth-kalyani
SHARE

അടുത്ത ഒാണത്തിന് പ്രണവ് മോഹൻലാലിന്റെ മൂന്നാംവരവിനുള്ള കാത്തിരിപ്പ് ആരംഭിക്കാം. അതിന്റെ പ്രഖ്യാപനത്തിന്റെ ആവേശത്തിലാണ് മോഹൻലാൽ–പ്രണവ് ആരാധകർ. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലാണ് പ്രണവ് നായകനായി എത്തുന്നത്. പ്രണവ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. ഹൃദയം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ ആണ് നായികയായി എത്തുന്നത്. ദർശന രാജേന്ദ്രനും പ്രധാനവേഷത്തിലെത്തുന്നു. 

നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്. 2020 ഒാണത്തിന് സിനിമ തിയറ്ററിലെത്തും.  

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...