ആ വസ്ത്രം ധരിക്കാൻ ആശങ്കയുണ്ടായിരുന്നു; ഭാരം കുറച്ചു; ഗ്ലാമർ വേഷത്തെക്കുറിച്ച് തമന്ന

വിശാല്‍ നായകനാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ആക്ഷൻ. മലയാളനടി ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ആക്ഷൻ. തമന്നയും ഐശ്വര്യയുമാണ് ചിത്രത്തിലെ നായികമാർ. 

ചിത്രത്തിലെ തമന്നയുടെ ഗ്ലാമർ വസ്ത്രധാരണവും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അശ്ലീലമായ അടിക്കുറിപ്പുകളോടെയാണ് ഈ ചിത്രങ്ങളിലധികവും പ്രചരിച്ചത്. ഇപ്പോഴിതാദ്യമായി ആ വസ്ത്രത്തെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് തമന്ന. 

''ഗാനരംഗത്തിലെ ആ ഗ്ലാമർ വസ്ത്രം ധരിക്കാന്‌ ആശങ്കയുണ്ടായിരുന്നു എന്ന് തമന്ന പറയുന്നു. ഇത്തരം വസ്ത്രങ്ങൾക്ക് പ്രത്യേക ശരീരം തന്നെ ആവശ്യമാണ്. ഇതിനായി ഡയറ്റ് ചെയ്ത് ഭാരം കുറിച്ചു. അതിനുശേഷമാണ് ഈ വസ്ത്രം ധരിച്ചത്. നോർമൽ സൈസിൽ ആയിരുന്നെങ്കിൽ ഇതെനിക്ക് ചേരില്ലായിരുന്നു''- തമന്ന പറഞ്ഞു.