'ഈ ആകാശവും അവളുടെ ചിരിയും'; നയൻസും വിഘ്നേശും ന്യൂയോർക്കിൽ

തമിഴിലെ പ്രിയ പ്രണയ ജോഡികളാണ് വിഘ്നേശ് ശിവനും നയൻതാരയും. സോഷ്യല്‍ മീഡിയയിൽ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. പിറന്നാൾ ആഘോഷങ്ങളും ഇരുവരും വ്യത്യസ്തമാക്കാറുണ്ട്. 

ഇക്കുറി നയൻതാരയുടെ പിറന്നാളിന് ഇരുവരും ന്യൂയോർക്കിലാണുള്ളത്. പ്രിയപ്പെട്ടവളുടെ ജന്മദിനത്തിൽ വിഘ്നേശ് ന്യൂയോർക്കിൽ നിന്നുള്ള മനോഹര ചിത്രം പങ്കുവെച്ചിട്ടുണ്ട്. 

''ഈ ആകാശവും അവളുടെ ചിരിയും സ്വപ്ന തുല്യം''- നയൻസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിഘ്നേശ് കുറിച്ചു. ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിൻ ബ്രിഡ്ജിൽ നിന്നുള്ള ചിത്രമാണ് വിഘ്നേശ് പങ്കുവെച്ചിരിക്കുന്നത്. 

വിഘ്നേശിന്റെ ആദ്യ ചിത്രമായ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. ഇരുവരും ഉടൻ വിവാഹിതരാകുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നെങ്കിലും രണ്ടുപേരും അത് സ്ഥിരീകരിച്ചിട്ടില്ല.