തകർത്ത് കളിക്കാൻ താരങ്ങൾ; പിപിഎല്ലിന് ഉജ്വല തുടക്കം

കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് പ്രീമിയര്‍ ലീഗിന്റെ മൂന്നാം പതിപ്പിന് കൊച്ചി കളമശേരിയിലെ സെന്റ് പോൾസ് ഗ്രൗണ്ടിൽ തുടക്കമായി. മലയാള സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. നവംബര്‍ 26 വരെയാണ് മല്‍സരങ്ങള്‍. 

ഓണ്‍ലൈന്‍ ഫൈറ്റ് റൈഡേഴ്സും കൊച്ചിന്‍ സൂപ്പര്‍ കിങ്സും ഏറ്റുമുട്ടിയ ആദ്യമല്‍സരത്തില്‍ ഓണ്‍ലൈന്‍ ഫൈറ്റ് ൈഡേഴ്സ് 25 റണ്‍സിന് ജയിച്ചു. കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ടൂര്‍ണമമെന്റ് ഉദ്ഘാടനം ചെയ്തത്

സിനിമാതാരം അപര്‍ണ, സംവിധായകന്‍ സജി സുരേന്ദ്രന്‍, നിര്‍മാതാക്കളായ അനില്‍ തോമസ്, ആഷിഖ് ഉസ്മാന്‍ തുടങ്ങി നിരവധി സിനിമാപ്രവര്‍ത്തകര്‍ ടൂര്‍ണമെന്റിന് പിന്തുണയുമായുണ്ട്. 12 ടീമുകള്‍ പങ്കെടുക്കുന്ന പ്രൊഡ്യൂസേഴ്സ് പ്രീമിയര്‍ ലീഗിന്റെ  ഫൈനല്‍ മല്‍സരം നവംബര്‍ 26നാണ്.