ഏഴ് വര്‍ഷമായി ഒരു മാറ്റവുമില്ല; രൺവീറിന്റെ നോട്ടം; ചിത്രത്തിന് ദീപികയുടെ മറുപടി

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ബോളിവുഡ് താരങ്ങളാണ് രൺവീർ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. 2013ൽ സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത രാം ലീല എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുമ്പോഴാണ് ഇരുവരും സൗഹൃദത്തിലാകുന്നതും പിന്നീട് പ്രണയിക്കുന്നതും. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് ആരാധകരെ ചിരിപ്പിക്കുകയാണ് രൺവീർ. 

ദീപികയെ നോക്കിയിരിക്കുന്ന ചിത്രമാണ് രൺവീർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 'അടിക്കുറിപ്പ് ആവശ്യമില്ല' എന്നാണ് ചിത്രത്തിന് രണ്‍വീർ നൽകിയ ക്യാപ്ഷൻ. ചിത്രത്തിന് ദീപിക നൽകിയ മറുപടി ഇങ്ങനെ: 'ഏഴ് വർഷമായി, ഒന്നും മാറിയിട്ടില്ല.'

പരിണീതി ചോപ്ര, ആയുഷ്മാന്‍ ഖുറാന, ഹുമ ഖുറേഷി, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങി നിരവധി പേര്‍ ഫോട്ടോയ്ക്ക് കമന്‍റ് ചെയ്തിട്ടുണ്ട്. നവംബർ പതിന്നാലിന് ഒന്നാം വിവാഹവാർഷികം ആഘോഷിക്കാനിരിക്കുകയാണ് ഇരുവരും. 

രാം ലീലയാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രം. പിന്നീട് ബാജിറാവു മസ്താനിയിലും പദ്മാവദിയും ഇരുവരും ഒരുമിച്ച് അഭിനയിച്ചു.