സലിം കുമാറിന്റെ പിറന്നാളിന് മമ്മൂട്ടിയും ദിലീപും; ചിത്രം വൈറൽ

സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഇൗ ചിത്രം. മമ്മൂട്ടിയും ദിലീപും കാവ്യാമാധവനും ഒരേ ഫ്രെയിമിലെത്തിയ ചിത്രം ആരാധകർ ആഘോഷമാക്കുകയാണ്. സലിം കുമാറിന്റെ അൻപതാം പിറന്നാൾ  ആഘോഷത്തിനിടയിലാണ് ഇൗ കൂടിക്കാഴ്ച. മമ്മൂട്ടി, ദിലീപ്, കാവ്യ മാധവൻ , ലാൽ ജോസ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. 

അൻപതാം പിറന്നാളിന് രസകരമായൊരു കുറിപ്പുമായി സലിം കുമാറും രംഗത്തുവന്നിരുന്നു. നോട്ടൗട്ടാകാതെ ജീവിതത്തിന്റെ ഇന്നിംഗ്സിൽ ഇതുവരെ പിടിച്ചുനിൽക്കാനായതിന്റെ നന്ദി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ താരം പങ്കുവച്ചു.