nayanthara-06

എന്താണ് നയൻതാര അഭിമുഖങ്ങൾ നൽകാത്തത് എന്ന ആരാധകരുടെ നിരാശ ഇനി വേണ്ട. പത്ത് വർഷത്തിനിടെ ആദ്യമായി നയന്‍താര മനസ്സുതുറക്കുകയാണ്, വോഗ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ. മാസികയുടെ ഒക്ടോബർ ലക്കത്തിലെ കവർതാരങ്ങൾ നയൻതാരയും ദുൽഖർ സൽമാനും തെലുങ്ക് താരം മഹേഷ് ബാബുവുമാണ്. 

 

‘ഞാന്‍ പ്രധാന കഥാപാത്രമാകുന്ന സിനിമകളില്‍, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളില്‍, സംവിധായകര്‍ ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ കേന്ദ്രീകരിച്ചുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്നാണ് ഞാന്‍ ചോദിക്കാറുള്ളത്''- നയൻതാര പറയുന്നു. 

 

"ജയത്തില്‍ മതിമറക്കുകയോ അതില്‍ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല ഞാന്‍, നല്ലൊരു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ എനിക്കാകുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും ജീവിക്കുന്നത്. 

 

"എന്തുകൊണ്ടാണ് എല്ലായ്‌പ്പോഴും പുരുഷന്മാര്‍ക്കു മാത്രം അധികാരമുണ്ടായിരിക്കേണ്ടത്? പ്രശ്‌നമെന്തെന്നാല്‍ സ്ത്രീകള്‍ ഇപ്പോഴും കമാന്‍ഡിങ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് പറയാന്‍ അവര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെന്‍ഡര്‍ കാര്യമല്ല. നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഞാന്‍ പറയുന്നതും കേള്‍ക്കണം".

 

ചിരഞ്ജീവി നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം സെയ്‌റ നരസിംഹ റെഡ്ഡിയാണ് നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രജനീകാന്തിന്റെ ദര്‍ബാര്‍, വിജയ്യുടെ ബിഗില്‍ എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.