'ഒരു ഫോൺ വാങ്ങണം'; കുഞ്ഞുസ്വപ്നവുമായി വന്നു; മടങ്ങിയത് കോടിപതി ആയി

ഒരു ചെറിയ സ്വപ്നവുമായാണ് ബബിത ടേഡ് എന്ന യുവതി 'കോൻ ബനേഗാ ക്രോർപതി' എന്ന ഗെയിംഷോയിൽ പങ്കെടുക്കാനെത്തിയത്. മടങ്ങിയത് കോടിപതിയായും നടൻ അമിതാഭ് ബച്ചൻ അവതാരകനായെത്തുന്ന പരിപാടിയുടെ പതിനൊന്നാം സീസണിലാണ് ബബിത അത്ഭുത പ്രകടനം കാഴ്ചവെച്ചത്. 

ആന്ധ്രാ പ്രദേശിലെ അമരാവതിയിലെ സർക്കാർ സ്കൂളിലെ പാചകക്കാരിയാണ് ബബിത. 1500 രൂപയാണ് ശമ്പളം. മത്സരത്തിൽ വിജയിച്ചാല്‍ ആ പണം കൊണ്ട് എന്തുചെയ്യുമെന്ന് ചോദ്യം. ബിഗ് ബിയെപ്പോലും ഞെട്ടിച്ച് മറുപടിയെത്തി, ഒരു ഫോൺ വാങ്ങണം. 

കുടുംബത്തിലെ എല്ലാവര്‍ക്കുമായി ഒരൊറ്റ ഫോണ്‍ മാത്രമാണ് ഇപ്പോഴുള്ളത്, മത്സരത്തില്‍ മോശമില്ലാത്ത തുക കിട്ടിയാല്‍ ആദ്യത്തെ പ്രാമുഖ്യം ഫോണിനായിരിക്കുമെന്ന് ബബിത പറഞ്ഞു. 

പരിപാടിയിൽ പങ്കെടുത്തിട്ടുള്ള ഭൂരിഭാഗം പേരും വീടോ കടങ്ങൾ വീട്ടണമെന്നോ ഒക്കെ ആഗ്രഹം പറഞ്‍പ്പോഴാണ് ബബിത ഒരു ഫോൺ വേണമെന്ന് പറഞ്ഞത്. ബബിതയ്ക്ക് തന്റെ സമ്മാനമായി ഒരു ഫോണ്‍ നല്‍കുകയും ചെയ്തു അദ്ദേഹം.