മൂന്നു വർഷങ്ങൾക്കിപ്പുറം കാവ്യ കാമറകൾക്ക് മുന്നിൽ; ഒപ്പം ദിലീപും: വിഡിയോ

മലയാളി എക്കാലവും സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന താരമാണ് കാവ്യാ മാധവൻ. സിനിമാജീവിതത്തിൽ നിന്നും വിടവാങ്ങി കുടുംബത്തിലെ നായികയായി താരം മാറി കഴിഞ്ഞു. പൊതുവേദികളിൽ തന്നെ എത്തുക വളരെ വിരളമായി മാത്രമാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് താരത്തിന്റെ പുതിയ ചിത്രങ്ങളും വിഡിയോകളും. 

മൂന്ന് വർഷങ്ങൾക്കു ശേഷമാണ് കാവ്യ മാധവൻ ക്യാമറകൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്റെ മകൻ ഇസ്ഹാഖിന്റെ മാമോദീസ ചടങ്ങിലാണ് കാവ്യ എത്തിയത്. കൊച്ചി എളംകുളം പള്ളിയിൽവച്ചുനടന്ന ചടങ്ങിൽ ദിലീപിനൊപ്പമായിരുന്നു കാവ്യയുടെ വരവ്.

പള്ളിയിൽ നേരത്തെ തന്നെ എത്തിയ ഇരുവരും ചടങ്ങു മുഴുവൻ പൂർത്തിയായ ശേഷമാണ് അവിടെനിന്നും യാത്ര തിരിച്ചത്. പോകുന്നതിനു മുമ്പേ ആരാധകർക്കൊപ്പം ചാക്കോച്ചന്റെ കുടുംബാംഗങ്ങൾക്കൊപ്പവും ഇവർ ഫോട്ടോയ്ക്ക് പോസ് ചെയ്തു.

കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. മഹാലക്ഷ്മി എന്നാണ് കുട്ടിയുടെ പേര്.