കാലായിൽ രജനിക്കൊപ്പം; ഇന്ന് ഉണ്ടയിൽ മമ്മൂട്ടിക്കൊപ്പം; മണിയുടെ സ്വന്തം ലളിത

mammootty-unda-eswari
SHARE

ഒരു വർഷം മുൻപ് സാക്ഷാൽ രജനികാന്തിന്റെ നായിക. കാലാ എന്ന ചിത്രത്തിലുടനീളം രജനിയെ പ്രണയിച്ചും ശാസിച്ചും നിറഞ്ഞ ഇൗശ്വരീ റാവുവാണ് ഇപ്പോൾ സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ടയിൽ മമ്മൂട്ടിയുടെ നായികയാവുന്നതും. ഒരു സീനിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കഥാപാത്രമാണെങ്കിലും സിനിമയിൽ  കരുത്തിന്റെ പ്രതീകമാണ് ഇൗശ്വരീറാവുവിന്റെ ലളിത എന്ന കഥാപാത്രം. മണി സാറിനൊപ്പം നിൽക്കുന്ന, പിന്തുണ നൽകുന്ന കരുത്തുറ്റ സ്ത്രീകഥാപാത്രമാണ് ‘ഉണ്ട’യിലെ ലളിത.

വിരലിൽ എണ്ണാവുന്ന സ്ത്രീ കഥാപാത്രങ്ങൾ മാത്രമേ ചിത്രത്തിലുള്ളൂ. ഒരു സീനുകളിൽ വന്നുപോകുന്നവർക്ക് പോലും കൃത്യമായ സ്ഥാനം പ്രേക്ഷകന്റെ മനസിലുണ്ടാക്കാൻ തിരക്കഥയിലൂടെ സാധിച്ചിട്ടുണ്ട്. പ്രണയിച്ച് സ്വന്തമാക്കിയ ലളിതയെ കുറിച്ച് മമ്മൂട്ടിയുടെ മണി സാർ എന്ന കഥാപാത്രം പറയുന്നതിൽ തന്നെ പുതുമയുണ്ട്. ആ കാത്തിരിപ്പിലേക്കാണ് ലളിതയുടെ കഥാപാത്രമായി ഇൗശ്വരീ റാവു എത്തുന്നത്. നാട്ടിൻ പുറത്തിന്റെ നൻമ നിറഞ്ഞ കഥാപാത്രമായി തന്നെ ലളിതയും പ്രേക്ഷകനൊപ്പം തിയറ്റർ വിടുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...