നരകജീവിതം മടുത്തു; കങ്കണക്ക് പിന്തുണ; ചർച്ചയായി ഹൃത്വികിന്റെ സഹോദരിയുടെ ട്വീറ്റ്

ബോളിവുഡ് ഏറെ ചർച്ച ചെയ്ത വിഷയമാണ് ഹൃത്വിക് റോഷന്‍– കങ്കണ റണാവത്ത് തർക്കം. കങ്കണ ആരോപണമുന്നയിച്ച സാഹചര്യത്തിൽ ആദ്യമൊന്നും ഹൃത്വിക് പ്രതികരിച്ചിരുന്നില്ല. അഭിമുഖങ്ങളിലൂടെ തുടർച്ചയായി വിമർശിച്ചപ്പോഴും ഒരു തണവ മാത്രമാണ് ഹൃത്വിക് പ്രതികരിച്ചത്. 

ഇപ്പോൾ കങ്കണയുടെ പേര് ഉൾപ്പെടുത്തി ഹൃത്വിക്കിന്റെ സഹോദരി സുനൈന റോഷൻ ഒരു ട്വീറ്റ് പങ്കുവെച്ചിരിക്കുകയാണ്. താൻ കങ്കണയെ പിന്തുണക്കുന്നു. നരകത്തിനുള്ളിലെ ജീവിതം തുടരുന്നു, ആകെ മടുത്തു എന്നിങ്ങനെയാണ് അടുത്ത ദിവസങ്ങളിൽ സുനൈന ട്വീറ്റ് ചെയ്തത്. 

രണ്ട് ട്വീറ്റുകളും കൊണ്ട് സുനൈന എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. ഏതായാലും ഹൃത്വിക്– കങ്കണ വിഷയത്തിലുള്ള സുനൈനയുടെ പ്രതികരണം ആണിതെന്നാണ് ആരാധകർ പറയുന്നു. കുടുംബവുമായി അകൽച്ചയിലാണെന്നും ജീവിതം നരകതുല്യമാണെന്നും അടുത്തിടെ സുനൈന വ്യക്തമാക്കിയിരുന്നു. 

ദിവസങ്ങൾക്ക് മുൻപ് ഇവർ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ബൈപോളാർ ‍ഡിസോർഡറിന് ചികിത്സയിലാണെന്നും വാർത്തകൾ വന്നിരുന്നു. വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ കങ്കണ കുടുംബത്തിനെതിരെയും രംഗത്തുവന്നിരുന്നു.