ഉണ്ടയുടെ ബജറ്റ് ‘തുറന്നുപറഞ്ഞ്’ സംവിധായകന്‍; മമ്മൂട്ടിച്ചിത്രം നാളെ: ആവേശം

unda-rls-date
SHARE

മണി സാറും ബാക്കി പൊലീസുകാരും നാളെ കേരളത്തിലെ തിയറ്ററിൽ ജോലിക്കെത്തുകയാണ്. വേറിട്ട ചിത്രമായിരിക്കുെമന്ന് പേരിലും ആദ്യ പോസ്റ്ററിലും ട്രെയിലറിലും വ്യക്തമാക്കി ഉണ്ട ആവേശത്തോടെ തിയറ്ററിലെത്തുകയാണ്. പൊലീസ് ജീവിതത്തിന്റെ നേർക്കാഴ്ചയായിരിക്കും ചിത്രമെന്നാണ് ഉയരുന്ന പ്രതീക്ഷ. ചത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്.

സിനിമയുടെ ബജറ്റ് ഉയര്‍ത്തിക്കാട്ടുന്ന പതിവ് ഉണ്ടയുടെ സംവിധായകന്‍ തെറ്റിക്കുകയാണ്. സിനിമയുടെ ബജറ്റ് എട്ട് കോടിയോളം വരുമെന്ന് സംവിധായകന് തന്നെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി‍. ഛത്തീസ് ഗഡിലും കര്‍ണാടകയിലും കേരളത്തിലുമാണ് ചിത്രീകരിച്ചത്. അമ്പത്തിയേഴ് ദിവസമായിരുന്നു ഷൂട്ടിംഗ്. മുവീ മില്ലും ജെമിനി സ്റ്റുഡിയോസും ചേര്‍ന്നാണ് ഉണ്ട നിര്‍മ്മിക്കുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജൂണ്‍ പതിനാലിന് തിയറ്ററുകളിലെത്തും– ഫെയ്സ്ബുക്കില്‍ സംവിധായകന്‍ കുറിച്ചു. തിരക്കഥാകൃത്ത് ഹര്‍ഷാദ് ഉള്‍പ്പെടെയുള്ളവരും ഈ വിവരം ഷെയര്‍ ചെയ്തു. 

ചത്തിസ്ഗഡിലും  കര്‍ണാടകയിലും കേരളത്തിലുമായിരുന്നു സിനിമയുടെ ചിത്രീകരണം. ഖാലിദ് റഹ്മാനാണ് ചിത്രം  സംവിധാനം ചെയ്തത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുൻ അശോകൻ, സംവിധായകൻ രഞ്ജിത്ത് എന്നിവരും വേഷമിടുന്നു. ആസിഫ് അലി, വിനയ് ഫോർട്ട്, സുധി കോപ്പ എന്നിവർ അതിഥി വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘ഉണ്ട’. ഹർഷാദും ഖാലിദ് റഹ്മാനും ചേർന്നാണ് തിരക്കഥ. മൂവി മിൽ, ജെമിനി സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമിക്കുന്നത്. സജിത്ത് പുരുഷോത്തമനാണ് ഛായാഗ്രഹണം. 

മമ്മൂട്ടി വീണ്ടും പോലീസ് യൂണിഫോമിലെത്തുന്ന സിനിമയെന്ന നിലയ്ക്കാണ് ഉണ്ട എന്ന സിനിമ പ്രഖ്യാപന വേളയില്‍ ചര്‍ച്ചയായത്. എന്നാല്‍ മമ്മൂട്ടി ഇതുവരെ ചെയ്ത പോലീസ് റോളുകളുടെ ശൈലിയോ തുടര്‍ച്ചയോ ആവില്ല ഉണ്ട എന്ന് സൂചന നല്‍കുന്നതാണ് ട്രെയിലർ. മണ്ണില്‍ തൊടുന്ന കഥാപാത്രമായി മമ്മൂട്ടിയെ അവതരിപ്പിക്കുന്ന റിയലിസ്റ്റിക് എന്റര്‍ടെയിനറാണ് സിനിമയെന്നാണ് അറിയുന്നത്. മണികണ്ഠന്‍ സിപി എന്ന സബ് ഇന്‍സ്പെക്ടറുടെ റോളിലാണ് മമ്മൂട്ടി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...