നല്ല സിനിമകള്‍ക്കൊപ്പം പാട്ടും േമളവുമായി മൂന്നാംദിനവും കുട്ടികളുടെ ചലച്ചിത്രമേള

തലസ്ഥാന  നഗരത്തില്‍ നല്ല സിനിമകള്‍ക്കൊപ്പം പാട്ടും േമളവുമായി ആഘോഷമാവുകയാണ്  മൂന്നാംദിനവും കുട്ടികളുടെ ചലച്ചിത്രമേള. അതേസമയം, ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി എ.കെ.ബാലന്‍ വിട്ടുനിന്നത് വിവാദമായി. മന്ത്രിയും ചലച്ചിത്ര അക്കാദമിയും കുട്ടികളുടെ മേളയുമായി സഹകരിക്കുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി.ദീപക് പറഞ്ഞു.

രാജ്യാന്തര ചലച്ചിത്രമേളയിലും ആവേശമുണ്ട് തിരുവനന്തപുരത്തു തുടരുന്ന കുട്ടികളുടെ ചലച്ചിത്രമേളയില്‍. എല്ലാ സിനിമകള്‍ക്കും നിറഞ്ഞ സദസ്. ഓപ്പണ്‍ ഫോറമുള്‍പ്പെടെയുള്ള പരിപാടികള്‍ക്കും മികച്ച പ്രതികരണം. നല്ല സിനിമക്കൊപ്പം പുതിയ സൗഹൃദങ്ങളും കളിയും ചിരിയുമായി കളം നിറയുകയാണ് കുട്ടിക്കൂട്ടം. സ്വന്തമായി സംവിധാനം ചെയ്തതും അഭിനയിച്ചതുമായ സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതിന്റെ ആഹ്ലാദവും എങ്ങും അലതല്ലുന്നു. 

മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനചടങ്ങില്‍ നിന്നു വിട്ടുനിന്നതാണ് മേളയില്‍ വിവാദമായത്. ഉദ്ഘാടകനാക്കാത്തതിലെ നീരസമാണ് കാരണമെന്നാണ് ആരോപണം.

കുട്ടികളുടെ ചലച്ചിത്രമേളയോട് ചലച്ചിത്ര അക്കാദമിയും സഹകരിക്കുന്നില്ലെന്ന്  ആക്ഷേപമുണ്ട്. എന്നാല്‍ വിവാദങ്ങളൊന്നും കുട്ടി സിനിമാ പ്രേമികളെ അലട്ടുന്നേയില്ല.