പൂർണിമക്കൊപ്പം ഒരു സീൻ പോലുമില്ലെന്ന് ഇന്ദ്രജിത്ത്; മനപ്പൂർവ്വമെന്ന് ആഷിഖ്; വിഡിയോ

virus-indrajith-poornima-28
SHARE

നിപ്പ വൈറസിനെ അതിജീവിച്ച കേരളത്തിന്റെ കഥ പറയുന്ന ആഷിഖ് അബു ചിത്രമാണ് വൈറസ്. വൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. പതിനേഴ് വർഷങ്ങൾക്ക് ശേഷം പൂർണിമ ഇന്ദ്രജിത്ത് മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കോഴിക്കോട് ജില്ലാ ആരോഗ്യ സെക്രട്ടറിയായാണ് പൂര്‍ണിമയെത്തുന്നത്.

ഭർത്താവ് ഇന്ദ്രജിത്തും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇരുവരും അഭിനയിക്കുന്നുണ്ടെങ്കിൽ ഒരു രംഗത്തിൽ പോലും തങ്ങൾ ഒരുമിച്ചില്ലെന്ന് ഇന്ദ്രജിത്ത് പറയുന്നു. ദോഹയിൽ നടന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിലായിരുന്നു ഇന്ദ്രജിത്ത് ഇക്കാര്യം പറഞ്ഞത്. സംവിധായകൻ ആഷിഖ് അബു, നിർമാതാവും നടിയുമായ റിമ കല്ലിങ്കൽ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

നീണ്ട ഇടവേളക്ക് ശേഷം രണ്ടുപേരും ഒന്നിച്ചഭിനയിക്കുന്നതിനെപ്പറ്റിയുള്ള അവതാരകന്റെ ചോദ്യത്തിനാണ് ഇന്ദ്രജിത്തിന്റെ മറുപടി. ''ആ ഒരു വിഷമം മാത്രമെ ബാക്കിയുള്ളൂ. ഈ സിനിമയിൽ ഒരു ഷോട്ടുപോലും ആഷിഖ് എനിക്ക് പൂർണിമക്കൊപ്പം തന്നിട്ടില്ല. ഇത് കഴിഞ്ഞ് ഞങ്ങളൊരുമിക്കുന്ന രാജീവ് രവി ചിത്രമാണഅ തുറമുഖം. അതിലും എനിക്കും പൂർണിമക്കും കോമ്പിനേഷൻ രംഗങ്ങൾ ഇല്ല''. സദസ്സിലും വേദിയിലും മറുപടി ചിരി പടർത്തി. 'ആഷിഖ് ഇത്ര ക്രൂരനാണോ' എന്ന അവതാരകന്റെ ചോദ്യത്തിന് അത് മനപ്പൂർവ്വം ചെയ്തതാണെന്ന് ആഷിഖ് ചിരിച്ചുകൊണ്ട് മറുപടി നൽകി. 

മുഹ്സിൻ പരാരി എഴുതി ഷരഫു, സുഹാസ് എന്നിവരുടെ തിരക്കഥയിൽ ആഷിഖ് അബു ഒരുക്കുന്ന ചിത്രം ജൂൺ ഏഴിന് റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, റഹ്മാൻ, സൗബിൻ ഷാഹിർ, ജോജു ജോർജ്, പാർവ്വതി, റിമാ കല്ലിങ്കൽ, രമ്യ നമ്പീശൻ, രേവതി, മഡോണ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE