ജീവിതം ഞങ്ങളെ രണ്ടറ്റത്താക്കി മാറ്റി’; ശ്രുതി ഹാസനും മൈക്കിൾ കോർസലെയും വേർപിരിഞ്ഞു?

‘ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. ഇനി മുതൽ ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നാലും അവൾ എനിക്ക് എല്ലായിപ്പോഴും പ്രിയപ്പെട്ടവാളായിരിക്കും..’ പ്രണയം അവസാനിപ്പിച്ച് മെക്കിൾ കൊർസലെ ട്വിറ്ററിൽ കുറിച്ച വരികളാണിത്. താരവും കമൽഹാസന്റെ മകൾ ശ്രുതി ഹാസനുമായുള്ള പ്രണയം ഇതിനോടകം ആരാധകർ ചർച്ചയാക്കിയതാണ്. ഇരുവരും ഉടൻ വിവാഹിതരാകുന്ന തരത്തിൽ വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ട്വിറ്ററിലൂടെ പ്രണയം അവസനാനിച്ചെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

പ്രണയം അവസാനിച്ചെന്ന് സൂചിപ്പിച്ച് മൈക്കിൾ ട്വീറ്റ് ചെയ്തതോടെ ഇതിനുള്ള കാരണം തേടുകയാണ് ആരാധകർ. തനിക്ക് വിവാഹം കഴിക്കാൻ ധൃതിയൊന്നുമില്ലെന്നും ഇപ്പോൾ അതേ കുറിച്ച് ആലോചിക്കുന്നില്ലെന്നും ശ്രുതി ഹാസൻ വിവാഹവാർത്തകളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൈക്കിളിവന്റെ ട്വീറ്റ് പുറത്തുവരുന്നത്.