എന്റെ സിക്സ് പായ്ക്ക് ‘റൈസ് പായ്ക്ക്’ പോലെയായി; ചിത്രം പങ്കുവച്ച് സുദേവ്; കുറിപ്പ്

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളിക്ക് പ്രിയങ്കരനായ നടനാണ് സുദേവ് നായർ. സമൂഹമാധ്യമങ്ങളിൽ താരത്തിന് പിന്തുണയുമായി ഒട്ടേറെ പേർ എത്താറിണ്ട്. ഇപ്പോഴിതാ വേറിട്ട ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. പുതിയ ചിത്രത്തിന്റെ ലുക്കാണെന്ന് തോന്നിെയങ്കിലും പങ്കുവച്ച കുറിപ്പ് സൂചിപ്പിക്കുന്നത് മറ്റൊന്നാണ്. ആരാധകർക്കായി ഫിറ്റ്നെസ്സ് ടിപ്പുകളും തന്റെ വർക്കൗട്ട് രീതികളുമൊക്കെ ആരാധകരുമായി പങ്കു വച്ചിരുന്ന താരം ഇപ്പോൾ നൽകിയിരിക്കുന്നത് ഒരു മുന്നറിയിപ്പാണ്. തന്റെ സിക്സ് പായ്ക്ക് ‘റൈസ് പായ്ക്ക്’ പോലെ ആയത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് സുദേവ്.

‘നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളും (കേരള പൊറോട്ട, ഐസ്ക്രീം എന്നിവ) കുടിക്കുന്ന ബിയറും മറ്റും നിങ്ങൾക്ക് തന്നെ പ്രശ്നമാകും. നിങ്ങൾ‌ എത്ര തന്നെ വർക്കൗട്ട് ചെയ്താലും നിങ്ങളുടെ ശരീരത്തിന്റെ പാരമ്പര്യമായുള്ള ഗുണങ്ങൾ എന്തു തന്നെയായാലും അതൊന്നും വിലപ്പോവില്ല. പക്ഷേ എനിക്ക് വെല്ലുവിളികൾ ഇഷ്ടമാണ്.’ കുടവയറുള്ള തന്റെ ചിത്രം പങ്കുവച്ച് താരം കുറിച്ചു. എന്നാൽ ആരാധകരെ കബളിപ്പിക്കാൻ സുദേവ് വയർ വീർപ്പിച്ചു പിടിച്ചിരിക്കുന്നതാണെന്ന കമന്റുമായി ഒട്ടേറെ പേരാണ് എത്തുന്നത്. ഇത് താരത്തിന്റെ പുതിയ ചിത്രത്തിന്റെ ലുക്കാണെന്ന് വാദിക്കുന്നവരും ഏറെയാണ്. 

ഫഹദ് ഫാസിൽ നായകനായ അതിരൻ ആണ് സുദേവ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.