ജോറായി ‘ലൈഫ് ജോർ’; മില്ല്യൺ കാഴ്ചക്കാരുമായി മഴവിൽ മനോരമയുടെ വെബ്‌സീരീസ്; വിഡിയോ

life-jor-video
SHARE

യുട്യൂബിൽ പത്ത് ലക്ഷത്തിലേറെ പേരെ പൊട്ടിച്ചിരിപ്പിച്ച് മഴവിൽ മനോരമയുടെ പുതിയ വെബ്‌സീരീസ് ‘ലൈഫ് ജോർ’ എപ്പിസോഡുകൾ. വിഷു ദിനത്തിൽ റിലീസ് ചെയ്ത ലൈഫ് ജോറിന്റെ ആദ്യ മൂന്നു എപ്പിസോഡുകളാണ് യുട്യൂബിൽ പത്തു ലക്ഷത്തിലേറെ കാഴ്ച്ചക്കാരെ സ്വന്തമാക്കി മുന്നേറുന്നത്. 

സ്‌കൂൾ ജീവിതത്തിലെ തമാശകളും കൗതുകങ്ങളും ചേർത്തൊരുക്കിയതാണ് ആദ്യ വിഡിയോ. രണ്ടാമത്തെ വിഡിയോയിൽ ബസ് യാത്രകളിലെ വേറിട്ട ചിരിക്കാഴ്ചകളാണ് അവതരിപ്പിക്കുന്നത്. ‘ദാമ്പത്യം അണ്ടർ കൺസ്ട്രക്ഷൻ’ എന്ന പേരിലാണ് മൂന്നാമത്തെ വിഡിയോ. ഡേവിഡ് ചിറയിൽ, അഞ്ജലി ജോസഫ് എന്ന നവദമ്പതികളുടെ ദാമ്പത്യ ജീവിതത്തിലെ ഇണക്കവും പിണക്കങ്ങളുമാണ് ഇതിൽ അവതരിപ്പിക്കുന്നത്.  

മഴവിൽ മനോരമയിലെ ഹിറ്റ് റിയാലിറ്റി ഷോയായിരുന്ന നായികാ നായകനിലെ മത്സരാർത്ഥികളായ തേജസും  മാളവികയും ഹക്കിം ഷാജഹാനുമാണ് കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്നത്. നിത്യ ജീവിതത്തിലെ ഓരോ  വിഷയങ്ങൾ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ലൈഫ് ജോറിന്റെ വരും എപ്പിസോഡുകൾ തുടർച്ചയായ് കാണാൻ  www.mazhavilmanorama.com എന്ന വെബ്‌സൈറ്റിലും ഒപ്പം മഴവിൽ മനോരമ യുട്യൂബ് ചാനലും സന്ദർശിക്കുക. 

MORE IN ENTERTAINMENT
SHOW MORE