ജീവന്‍ വച്ച് മാമാങ്കം; ഇന്ത്യന്‍ സിനിമയിലെ വലിയ സെറ്റുകളിലൊന്ന് ഒരുങ്ങുന്നു

mamankam
SHARE

വിവാദങ്ങള്‍ താണ്ടിയൊരുങ്ങുന്ന മാമാങ്കത്തിനായി കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. എം.പദ്മകുമാറിന്റെ സംവിധാനത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 18 ഏക്കര്‍ വിസ്തൃതിയില്‍ ചിത്രത്തിനായുള്ള കൂറ്റന്‍ സെറ്റുയരുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റ് വർക്കാണ്.

കണ്ണൂർ, എറണാകുളം, ഒറ്റപ്പാലം, അതിരപ്പിള്ളി, എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കി അവസാനത്തെ വലിയ ഷെഡ്യൂളിലേക്ക് അടുക്കുകയാണ് മാമാങ്കം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സെറ്റ് വര്‍ക്കുകളിലൊന്നാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നതെന്നത് ആകാംക്ഷയേറ്റുന്നു. സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥ പറയുന്ന സിനിമയില്‍ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദനുമുണ്ട്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി സിനിമയില്‍ അവതരിപ്പിക്കുന്നത്.

കനിഹയും അനു സിത്താരയുമാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തരുണ്‍ രാജ് അറോറ, പ്രാചി ടെഹ്ലാന്‍, സുദേവ് നായര്‍, സിദ്ദിഖ്, അബു സലിം, സുധീര്‍ സുകുമാരന്‍ എന്നിവരും ചിത്രത്തിലുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE