ധനുഷിനെ ഞെട്ടിച്ച് അച്ഛനുമമ്മയും വേദിയില്‍; ആദ്യമായി‌ സഹോദരിമാരും; വികാരഭരിതം, വിഡിയോ

dhanush-family
SHARE

കുടുംബവുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന താരമാണ് ധനുഷ്. കഴിഞ്ഞ ദിവസം നടന്ന വികടൻ ടിവി അവാർഡിൽ ധനുഷിന്റെ കുടുംബം സർപ്രൈസ് അദ്ദേഹത്തിനു നൽകുകയുണ്ടായി. ചടങ്ങിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ധനുഷിനായിരുന്നു.

പുരസ്കാരപ്രഖ്യാപനത്തിനു ശേഷം ധനുഷിന്റെ കുട്ടിക്കാലത്തെ ഓർമകൾ പങ്കുവച്ചൊരു വിഡിയോ അണിയറപ്രവർത്തകർ കാണിച്ചു. അച്ഛൻ കസ്തൂരി രാജയും അമ്മ വിജയലക്ഷ്മിയും മകനെക്കുറിച്ച് പറയുന്ന വാക്കുകളായിരുന്നു വിഡിയോയില്‍ ഉണ്ടായിരുന്നത്.

അതിനുശേഷം പെട്ടന്നായിരുന്നു അച്ഛനും അമ്മയും സ്റ്റേജിലേയ്ക്ക് കടന്നുവന്നത്. ഈ നിമിഷങ്ങൾ ജീവിതത്തിൽ മറക്കാൻ പറ്റാത്തതാണെന്ന് ധനുഷ് പറഞ്ഞു. പിന്നീട് ധനുഷിന്റെ സഹോദരിമാരായ വിമല ഗീതയും കാർത്തിക ദേവിയും സ്റ്റേജിലേയ്ക്ക് എത്തി.

ഇതാദ്യമായാണ് ധനുഷിന്റെ സഹോദരിമാർ പൊതു ചടങ്ങിൽ എത്തുന്നത്. ധനുഷ് തങ്ങളുടെ സഹോദരനായതിൽ അഭിമാനമുണ്ടെന്നും ഇനിയും ഉയരങ്ങളിലെത്തുമെന്നും സഹോദരിമാർ വേദിയിൽ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE