ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് സൗബിൻ; നസ്രിയയുടെ അനിയനൊപ്പം 'അമ്പിളി' എത്തുന്നു

ambily
SHARE

പുരസ്കാരത്തിളക്കത്തിൽ മിന്നി നിൽക്കുന്ന സൗബിൻ വീണ്ടും പ്രക്ഷേകഹൃദയം കവരാൻ എത്തുന്നു. ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന അമ്പിളിയിലാണ് സൗബിൻ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ഗപ്പി എന്ന ചിത്രത്തിന് ശേഷം  ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. നടൻ ഫഹദ് ഫാസിലിന്റെ ഫേയ്സ്ബുക്ക് പേജിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന്റെ പ്രകാശനം.

ചിത്രത്തിന്റെ പേരും സൗബിന്റെ കഥാപാത്രത്തിന്റെ പേരും അമ്പിളി എന്ന് തന്നെയാണ്. നിറഞ്ഞ പുഞ്ചിരിയുമായി പൂക്കൾക്ക് നടുവിൽ നിൽക്കുന്ന സൗബിന്റെ  അമ്പിളിയുടെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിക്കഴി‍ഞ്ഞു. ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ഫഹദിന്റെ ഭാര്യയും നടിയുമായ നസ്റിയാ നസീമിന്റെ സഹോദരൻ നവീൻ നസീം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ്.

സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. പുതുമുഖതാരം തൻവി റാം ആണ് നായികാ വേഷത്തിലെത്തുന്നത്.. ഇ4 എന്റർടൈൻമന്റ്‌, എവിഎ പ്രൊഡക്ഷൻസ്‌ എന്നീ ബാനറുകളുടെ കീഴിൽ മുകേഷ്‌ മെഹ്ത, എ.വി അനൂപ്‌, സി.വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഈ വർഷം ജൂലൈയിൽ തിയേറ്ററുകളിലെത്തും.

MORE IN ENTERTAINMENT
SHOW MORE