അജിത്തിന്റെ ‘വിശ്വാസം’ കാത്തു; ബോക്സോഫീസിൽ മികച്ച പ്രകടനം; കണക്കുകളിങ്ങനെ

വർഷങ്ങൾക്ക് ശേഷം തലയും തലൈവരും നേർക്ക് നേർ വന്ന പൊങ്കലിന് ശേഷവും ആരാധകരുടെ ആഘോഷം ഇതുവരെ കഴിഞ്ഞിട്ടില്ല. ചിത്രങ്ങളുടെ ബോക്സോഫീസ് കളക്ഷൻ വച്ച് പോരാടുകയാണ് ഇരുകൂട്ടരും. പേട്ടയ്ക്കൊപ്പം മൽസരിക്കാനിറങ്ങിയ വിശ്വസം അജിത്തിന്റെ വിശ്വാസം കാത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചിത്രം മൂന്നാഴ്ച കൊണ്ട് 180 കോടിരൂപയിലേറെ സ്വന്തമാക്കിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ ഫിലിം ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് ഇൗ കണക്കുകൾ ട്വീറ്റ് ചെയ്തത്. അജിത്തും നയൻതാരയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം എല്ലാവിഭാഗം ആരാധകരെയും കയ്യിലെടുത്താണ് മുന്നേറുന്നത്.

വീരം , വേതാളം, വിവേകം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അജിത്തും ശിവയും ഒന്നിച്ച ചിത്രമാണ് വിശ്വാസം. ഇതിനൊപ്പം ഇറങ്ങിയ രജനികാന്ത് ചിത്രം പേട്ട 200 കോടിയും കടന്ന് മുന്നേറുന്നുവെന്ന റിപ്പോർ‌ട്ടുകളും പുറത്തുവരുന്നുണ്ട്.