പത്താണ്ടിന് ശേഷം ‘പേരന്‍പു’മായി മമ്മൂട്ടി തമിഴകത്ത്; വരവേല്‍ക്കാന്‍ ഫാന്‍സ് ഒരുങ്ങുന്നു

പതിറ്റാണ്ടിന് ശേഷം തമിഴകത്ത് തിരിച്ചെത്തുന്ന മമ്മൂട്ടിക്ക് ഹൃദയപൂര്‍വം സ്വീകരണമൊരുക്കാന്‍ ഫാന്‍സ് രംഗത്ത്. അന്തര്‍ദേശീയ ചലച്ചിത്രോല്‍സവങ്ങളില്‍ നിറഞ്ഞ കയ്യടി നേടി ഫെബ്രുവരി ഒന്നിന് മമ്മൂട്ടിയുടെ പേരന്‍പ് പുറത്തിറങ്ങുകയാണ്. ഇതിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ്‌ തമിഴ്നാട് ഘടകം പുനസംഘടിപ്പിച്ചു. കോയമ്പത്തൂർ സ്വദേശി ബാലു മോഹനെ സെക്ര‌ട്ടറിയായി തിരഞ്ഞെടുത്തു. ചെന്നൈ സ്വദേശി കലാമുദ്ധീൻ രാജാ പ്രസിഡന്റ് ആകും. 

ചെന്നൈ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. നന്ദകുമാർ മുഖ്യ രക്ഷാധികാരിയും നെബു വാൽപ്പാറ രക്ഷാധികാരിയും ആണ്. ഫാൻസിന്റെ മറ്റ്‌ സ്ഥലങ്ങളിലേതു പോലെ തന്നെ സിനിമയ്ക്കൊപ്പം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുവാൻ ആണ് പുതിയ നേതൃത്വത്തിന്റെ തീരുമാനം തമിഴ്നാട്ടിലെ മുഴുവൻ ജില്ലാ കമ്മറ്റികളും പുനഃസംഘടിപ്പിച്ചതായി അഡ്വ.നന്ദകുമാർ പറഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ താല്പര്യം ഉള്ളവർക്ക് 7904140484 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.