nambi

സങ്കീർണതകൾനിറഞ്ഞ സ്വന്തംജീവിതം സിനിമയാകുന്നതിൻറെ ആകാംഷയിലാണ് നമ്പിനാരായണൻ. കാൽനൂറ്റാണ്ടുനീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നീതികിട്ടിയതെങ്കിലും, തൻറെ പൊള്ളുന്നഅനുഭവങ്ങൾ സിനിമയിലൂടെ ലോകം കൂടുതലറിയുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിന്. 'റോക്കട്രി- ദ നമ്പി എഫക്ട്' സിനിമയുടെ ചിത്രീകരണം മുംബൈയിൽ പുരോഗമിക്കുകയാണ്.  

രാജ്യം ഏറെചർച്ചചെയ്യപ്പെട്ട ഐഎസ്ആർഓ ചാരക്കേസും, അതിലകപ്പെട്ട നമ്പിനാരായണനും, നിയമപോരാട്ടത്തിനൊടുവിൽ അദ്ദേഹംനേടിയ നീതിയുടെ വിജയവുമാണ് 'റോക്കട്രി- ദ നമ്പി എഫക്ട്'. മുംബൈയിൽ സിനിമയുടെ ചിത്രീകരണംപുരോഗമിക്കുമ്പോൾ, പഴയതൊക്കെയും ഒരു നെടുവീർപ്പോടെയാണ് നമ്പിനാരായണൻ ഓർക്കുന്നത്. 

വെളളിത്തിരയിൽ നമ്പിനാരായണനെ അവതരിപ്പിക്കുന്ന നടൻ മാധവൻ, കഥാപാത്രത്തിലൂടെ തന്നെ അതിശയിപ്പിക്കുന്നു. യാഥാർഥ്യമല്ലാതെ വളച്ചുകെട്ടലോ, കൂട്ടിച്ചർക്കലോ സിനിമയിലുണ്ടാകില്ല. 

  തൻറെ പൊള്ളിക്കുന്ന അനുഭവങ്ങൾ ലോകത്തോട് സംവദിക്കാൻ ഇതിലുംമികച്ച മാധ്യമംവേറെയില്ലെന്നും അദ്ദേഹം പറയുന്നു.