ദുല്‍ഖറിന്‍റെ അനിയത്തി; മ‌‍ഞ്ജുവിന്‍റെയും: സിനിമയിലെ 'ബ്ലാക്ക്ബെൽറ്റു’കാരി: അഭിമുഖം

sana-althaf
SHARE

മലയാളത്തിൽ അഞ്ചു സിനിമകളുടെ പ്രായം മാത്രമേ ഉള്ളൂ സന അൽത്താഫ് എന്ന കൊച്ചിക്കാരിക്ക്. ഒടിയനിലെ മീനാക്ഷിയിലേക്ക് എത്തിയതെങ്ങനെയെന്നു ചോദിച്ചാൽ അത് സംവിധായകന്‍റെ കോൺഫിഡൻസ് ആണെന്നു പറയും സന. സിനിമ കണ്ടിറങ്ങിയവർ ആ കോൺഫിഡൻസ് തെറ്റിയിട്ടില്ലെന്നും പറയും. ചുരുങ്ങിയ സീനുകളിലേ ഉള്ളുവെങ്കിലും മഞ്ജു വാരിയരുടെ അനിയത്തിക്കുട്ടിയായി ഈ യുവതാരം തിളങ്ങി. അന്ധയായ പെൺകുട്ടിയെ മിതത്വത്തോടെ അവതരിപ്പിച്ച സനയുടെ പ്രകടനത്തിന് പ്രേക്ഷകരും കയ്യടിച്ചു.

ഒടിയന്‍ നൽകിയ സന്തോഷത്തെക്കുറിച്ച് സന മനോരമ ന്യൂസ്ഡോട്ട്കോമിനോട്:

''ഞാനൊരു കൊച്ചിക്കാരിയാണ്. ഷൂട്ട് മുഴുവൻ പാലക്കാട് ആയിരുന്നു. വളരെ ശാന്തമായ അന്തരീക്ഷം. എനിക്ക് സ്ക്രീൻ സ്പേസ് കുറവായിരുന്നെങ്കിലും അഭിനയിച്ചതിൽ കൂടുതൽ രംഗങ്ങളും മ‍ഞ്ജു ചേച്ചിക്കും ലാലേട്ടനും ഒപ്പം ആയിരുന്നു. അന്ധയായ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടതിനാൽ ആദ്യം കുറച്ച് പരിശീലനം നൽകിയിരുന്നു. കരുതലോടെ ചെയ്യേണ്ട കഥാപാത്രമായതിനാൽ ആരും ടെൻഷൻ അടിപ്പിച്ചില്ല. വളരെ റിലാക്സ് ചെയ്താണ് അഭിനയിച്ചത്''.

ഒടിയനിലെ മീനാക്ഷിക്ക് ഡബ്ബ് ചെയ്തതും സന തന്നെയാണ്. ''ചിത്രം കണ്ടതിനു ശേഷം മഞ്ജുച്ചേച്ചി വിളിച്ച് അഭിനന്ദിച്ചു. ഫെയ്സ്ബുക്കിൽ സജീവമല്ല. അവിടെ വരുന്ന റിവ്യൂകൾ അധികം ശ്രദ്ധിച്ചിട്ടുമില്ല'', സന പറയുന്നു.

ശ്രീകുമാർ മേനോന്‍റെ രണ്ട് പരസ്യചിത്രങ്ങളിൽ സന അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് ഒടിയനിലേക്കെത്തുന്നത്. ആദ്യചിത്രം വിക്രമാദിത്യനാണ്. ദുല്‍ഖറിന്‍റെ അനിയത്തി ആയാണ് അതിൽ വേഷമിട്ടത്. പിന്നീട് ഫഹദ് ചിത്രം മറിയംമുക്കിൽ നായികയായി. അനീഷ് അൻവർ സംവിധാനം ചെയ്ത ബഷീറിന്റെ പ്രേമലേഖനത്തിൽ ഫർഹാൻ ഫാസിലിന്റെ നായികയായും അഭിനയിച്ചു. തമിഴിൽ ചെന്നൈ 28ന്റെ രണ്ടാം ഭാഗത്തിലും ആർകെ നഗറിലും പ്രധാന വേഷങ്ങൾ ചെയ്തു. 

ഇപ്പോൾ പ്രൈവറ്റായി ബികോം രണ്ടാം വർഷം പഠിക്കുകയാണ്. സിഎയുടെ ഒരു കോഴ്സും ചെയ്യുന്നുണ്ട്. മലയാളസിനിമയിലെ ബ്ലാക്ക്ബെൽറ്റ് നായിക കൂടിയാണ് സന. ഒരു വർഷം മുമ്പാണ് കരാട്ടെയിൽ ബ്ലാക്ക്ബെൽറ്റ് നേടിയത്. സിനിമയിലെത്തും മുൻപ് അവതാരകയായും ശ്രദ്ധ നേടിയിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE