ചാര്‍ലി കണ്ട് വിഷാദരോഗം മാറി; മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്നുപേരിട്ട് ബംഗ്ലാദേശി

charlie
SHARE

ദുൽഖർ സൽമാന്റെ ചാർലി കണ്ട് മീശപുലിമലയിലേക്കും വാഗമണ്ണിലേക്കുമൊക്കെ വണ്ടി കയറിയവർ നിരവധിയാണ്. എന്നാൽ ബംഗ്ലാദേശിൽ നിന്നുള്ള ഒരു യുവാവിന് പറയാനുള്ളത് വിഷാദരോഗം മാറിയ കഥയാണ്. സിനിമയുടെ സ്വാധീനം മൂലം ജീവിതം മാറിയ കഥകൾ ഉള്ളവർ നിരവധിയാണ്. ആ കൂട്ടത്തിലേക്കാണ് ദുൽഖർ സൽമാന്റെ ബംഗ്ലാദേശിലുള്ള ആരാധകനും എത്തുന്നത്. 

വിഷാദരോഗം മൂലം വിഷമതകൾ അനുഭവിച്ചിരുന്ന യുവാവിന് രോഗമുക്തി നൽകിയത് ചാർലി സിനിമയാണ്. ഇതിന്റെ സന്തോഷസൂചകമായി ആരാധകൻ മകൻ പിറന്നപ്പോൾ പേരിന് വേണ്ടി കൂടുതൽ തിരഞ്ഞുനടന്നില്ല. മകന് പേരിട്ടു ദുൽഖർ സൽമാൻ.  സെയ്ഫുദ്ദീൻ ഷക്കീൽ എന്ന മറ്റൊരു ആരാധകനാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ദുൽഖർ നോക്കൂ നിങ്ങൾക്ക് ഇവിടെയും നിറയെ ആരാധകരുണ്ടെന്ന് പറഞ്ഞാണ് സെയ്ഫുദ്ദീൻ ഈ വർത്ത പങ്കുവെച്ചത്. 

ഈ ആദരസൂചകമായ ട്വീറ്റിന് മറുപടി നൽകാൻ ദുൽഖറും മടിച്ചില്ല, ‘ഒരുപാട് നന്ദി. ബംഗ്ലാദേശിലെ എല്ലാവര്‍ക്കും ഒരുപാട് സ്‌നേഹം. കോളജ് സമയത്ത് എനിക്ക് ഏറെ ബംഗ്ലാദേശി സുഹൃത്തുക്കളുണ്ടായിരുന്നു. അവരുമായുള്ള അടുപ്പം ഇപ്പോഴും സൂക്ഷിക്കുന്നു’ എന്നായിരുന്നു ദുല്‍ഖറിന്റെ റീട്വീറ്റ്. 2015ലാണ് ചാർലി പുറത്തിറങ്ങിയത്. 

MORE IN ENTERTAINMENT
SHOW MORE