താരവിരുന്നിനായി ദീപികയും രണ്‍വീറും ബെംഗളൂരുവില്‍; ചിത്രങ്ങള്‍, വിഡിയോ

വിവാഹശേഷം താരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന വിരുന്നിനായി രൺവീറും ദീപിക ദമ്പതികൾ ബാംഗ്ലൂരിലെത്തി. നാളെയാണ് ദീപികയുടെ ജന്മനാട്ടിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായുള്ള വിവാഹ സൽക്കാരം.

വെള്ളനിറത്തിലുള്ള മാച്ചിങ് വസ്ത്രമണിഞ്ഞാണ് ഇരുവരും എയർപോർട്ടിലെത്തിയത്. ഓഫ് വൈറ്റ് നിറത്തിലുള്ള സൽവാറായിരുന്നു ദീപികയുടെ വേഷം. തൂവെള്ള പൈജാമയ്ക്കും കുർത്തയ്ക്കും മുകളിൽ ഫ്ളോറൽ പ്രിന്റുള്ള കോട്ട് അണിഞ്ഞാണ് രൺവീർ എത്തിയത്. ഇന്നു രാവിലെ മുംബൈ എയർപോർട്ടിൽ എത്തിയ താരങ്ങൾ മാധ്യമങ്ങൾക്ക് പ്രത്യേക ഫോട്ടോഷൂട്ടും അനുവദിച്ചു. അതിനു ശേഷമാണ് താരങ്ങൾ ബാംഗ്ലൂരിലേക്ക് പറന്നത്. 

നവംബർ 14, 15 ദിവസങ്ങളിലായി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇറ്റലിയിൽ വെച്ചായിരുന്നു താരവിവാഹം. നവംബർ 14 ന് പരമ്പരാഗതമായ  കൊങ്കിണി രീതിയിലും നവംബർ 15 ന് നോർത്ത് ഇന്ത്യൻ രീതിയിലും താരങ്ങൾ വിവാഹിതരായി. വിഡിയോയും ചിത്രങ്ങളും കാണാം.